---
title: "ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം ആരംഭിച്ചു"
english_title: "Chempukadavu Chalipuzha cleaning yajna started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40011/chempukadavu-chalipuzha-cleaning-yajna-started"
published_at: "2022-04-29T20:45:00+05:30"
category: "Balussery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c0137aa714_00000000  NEW CARD.JPG"
keywords: []
---

# ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം ആരംഭിച്ചു

> **Lead Summary:**  **കോടഞ്ചേരി:** തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചിത്വ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു.

## Article Content

 **കോടഞ്ചേരി:** തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചിത്വ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു.

ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷനായി.

പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പിള്ളി, വിഇഒ വിനോദ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോണ ഫ്രാന്‍സീസ്, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍, കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ എന്‍.സി.സി യൂണിറ്റിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40011/chempukadavu-chalipuzha-cleaning-yajna-started)