---
title: "വയലടയില്‍ കെഎസ്ആര്‍ടി ബസ്സിന് മുകളില്‍ മരം കടപുഴകി വീണു"
english_title: "fall iin a tree at vayalada a kartc bus"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40018/fall-iin-a-tree-at-vayalada-a-kartc-bus"
published_at: "2022-04-29T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c0c578c341_00000000  NEW CARD.JPG"
keywords: []
---

# വയലടയില്‍ കെഎസ്ആര്‍ടി ബസ്സിന് മുകളില്‍ മരം കടപുഴകി വീണു

> **Lead Summary:**  **താമരശ്ശേരി:** വയലടയില്‍ കെഎസ്ആര്‍ടി ബസ്സിന് മുകളില്‍ മരം കടപുഴകി വീണ് ബസ്സിന്റെ മുന്‍വശം തകര്‍ന്നു.

## Article Content

 **താമരശ്ശേരി:** വയലടയില്‍ കെഎസ്ആര്‍ടി ബസ്സിന് മുകളില്‍ മരം കടപുഴകി വീണ് ബസ്സിന്റെ മുന്‍വശം തകര്‍ന്നു.

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് എത്തി അവിടെ നിന്നും വയലടയിലേക്ക് സര്‍വ്വീസ് നടത്തിയ ബസ്സിന് മേലെയാണ് തെങ്ങ് വീണത്. അതിശക്തമായി മഴ പെയ്ത അവസരത്തിലായിരുന്നു അപകടം.

വയലടയില്‍ നിന്നും ബാലുശ്ശേരിയിലേക്കും അവിടെ നിന്നും താമരശ്ശേരിയിലേക്കും വരുന്ന ട്രിപ്പായിരുന്നു. മലയിറങ്ങി വരുമ്പോള്‍ വൈകീട്ട് 5.45ഓട് കൂടിയായിരുന്നു അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40018/fall-iin-a-tree-at-vayalada-a-kartc-bus)