---
title: "അവധിക്കാലത്ത് കുട്ടികള്‍ക്ക് ആവേശമായി കോട്ടൂര്‍ എ യു പി സ്‌കൂളിന്റെ സൈക്കിള്‍ പരിശീലനം"
english_title: "Bicycle training at Kottur AUP School for children during the holidays."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40089/bicycle-training-at-kottur-aup-school-for-children-during-the-holidays"
published_at: "2022-04-30T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cf51e7d522_BYCYCLE1.jpg"
keywords: []
---

# അവധിക്കാലത്ത് കുട്ടികള്‍ക്ക് ആവേശമായി കോട്ടൂര്‍ എ യു പി സ്‌കൂളിന്റെ സൈക്കിള്‍ പരിശീലനം

> **Lead Summary:** **നടുവണ്ണൂര്‍**: കോട്ടൂര്‍ എ യു പി സ്‌കൂളില്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് ആവേശമായി സൈക്കിള്‍ പരിശീലനവും നടത്തുന്നു.

## Article Content

**നടുവണ്ണൂര്‍**: കോട്ടൂര്‍ എ യു പി സ്‌കൂളില്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് ആവേശമായി സൈക്കിള്‍ പരിശീലനവും നടത്തുന്നു.

അവധിക്കാലത്ത് ജീവിത നൈപുണ്യം നേടിയെടുക്കുകയാണ് കോട്ടൂര്‍ എയുപി സ്‌കൂളിലെ കുട്ടികള്‍.

സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ പത്ത് ദിവസം നീണ്ടു നിന്ന നീന്തല്‍ പരിശീലനത്തിന് ശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ സൈക്കിള്‍ പരിശീലനവും തുടങ്ങി.

നാല് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ മുഴുവന്‍ പെണ്‍കുട്ടികളെയും സൈക്കിള്‍ പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യം.

നീന്തല്‍ പരിശീലിക്കാന്‍ നാല്പതിലധികം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആറ് പേരാണ് സൈക്കിള്‍ പരിശീലനത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്.

പ്രധാനാധ്യാപിക ആര്‍.ശ്രീജ, പരിശീലന പരിപാടി കോഡിനേറ്റര്‍മാരായ എസ്. ജിതേഷ് , വിനോദ് കോട്ടൂര്‍, എന്‍.കെ. സലിം , എസ്. ഷൈനി , കെ. സബിത, വി.ടി. സുനന, വി. നീതു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40089/bicycle-training-at-kottur-aup-school-for-children-during-the-holidays)