---
title: "പ്രതിസന്ധികളില്‍ കോട്ടൂരിന്റെ  താങ്ങായിരുന്ന കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി രാജീവന്‍ വിരമിച്ചു"
english_title: "kottur panjayth secretary rajeevan "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40171/kottur-panjayth-secretary-rajeevan"
published_at: "2022-04-30T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d66bb10790_626d59b4e2420_kk.jpg"
keywords: []
---

# പ്രതിസന്ധികളില്‍ കോട്ടൂരിന്റെ  താങ്ങായിരുന്ന കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി രാജീവന്‍ വിരമിച്ചു

> **Lead Summary:** **കോട്ടൂര്‍:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി ആയിരുന്ന രാജീവന്‍ വിരമിച്ചു. പ്രതിസന്ധികളില്‍ കോട്ടൂരിന്റെ താങ്ങും തണലുമായിരുന്നു അദ്ദേഹം.

## Article Content

**കോട്ടൂര്‍:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി ആയിരുന്ന രാജീവന്‍ വിരമിച്ചു. പ്രതിസന്ധികളില്‍ കോട്ടൂരിന്റെ താങ്ങും തണലുമായിരുന്നു അദ്ദേഹം.

രണ്ട് മഹാപ്രളയം, കോവിഡു മഹാമാരി കാലം, ചെങ്ങോട് മല തകര്‍ക്കാനുള്ള ഭൂമാഫിയ - ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം എല്ലാം ചെറുത്ത് തോല്‍പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് രാജീവന്‍ സെക്രട്ടറിയായിരുന്നു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് എങ്ങനെ ജനകീയമാവാന്‍ കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു.

നാട്ടിലെ പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു ജനകീയ കോടതിയാക്കി പഞ്ചായത്ത് ഓഫീസിനെ അദ്ദേഹം മാറ്റുയിരുന്നു. ജീവനക്കാര്‍ക്കും ഭരണ സമിതി മെമ്പര്‍മാര്‍ക്കുമപ്പുറം വിപുലമായ ജനകീയ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40171/kottur-panjayth-secretary-rajeevan)