---
title: "12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്"
english_title: "12 to 14 years chiildrens covid vaccination"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40217/12-to-14-years-chiildrens-covid-vaccination"
published_at: "2022-05-01T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e163e683ed_00000000  NEW CARD.JPG"
keywords: []
---

# 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്

> **Lead Summary:**  **ബാലുശ്ശേരി:** 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് 5, 6, 7 തിയ്യതികളില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.

## Article Content

 **ബാലുശ്ശേരി:** 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് 5, 6, 7 തിയ്യതികളില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.

ഓണ്‍ലൈന്‍ വഴിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിനെടുക്കാം. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ശേഷം 3 മണി വരെയാണ് സമയം. കോര്‍ബിവാക്‌സ് ആണ് ഉപയോഗിക്കുന്നത്.

വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധ വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യമുള്ളതിനാലും സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായും 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്, ഗവ. ജനറല്‍ ആശുപത്രി കോഴിക്കോട് ബീച്ച്, ജില്ലാ ആശുപത്രി വടകര എന്നിവടങ്ങളിലും താലൂക്ക് ആശുപത്രികളായ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, പേരാമ്പ്ര, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവടങ്ങളിലും മുക്കം, നരിക്കുനി, ഓര്‍ക്കാട്ടേരി, തലക്കുളത്തൂര്‍, തിരുവള്ളൂര്‍ ഉള്ളിയേരി, ചെറൂപ്പ, ചെറുവാടി, ചെറുവണ്ണൂര്‍, മേലടി, ഒളവണ്ണ, തിരുവങ്ങൂര്‍, വളയം എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനെടുക്കാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40217/12-to-14-years-chiildrens-covid-vaccination)