---
title: "ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു."
english_title: "efthar virunn  sneha sangamam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40235/efthar-virunn-sneha-sangamam"
published_at: "2022-05-01T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e31b191331_kk.jpg"
keywords: []
---

# ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

> **Lead Summary:** **പാലോളി :** ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വിദ്യഭ്യാസ പ്രവര്‍ത്ത രംഗത്തും സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന മജ്മഅ് പാലോളിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

## Article Content

**പാലോളി :** ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വിദ്യഭ്യാസ പ്രവര്‍ത്ത രംഗത്തും സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന മജ്മഅ് പാലോളിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

വ്യത്യസ്ത മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് പാലോളിപ്രദേശത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ എല്ലാം ഉള്‍പ്പെടുത്തികൊണ്ട് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. മുപ്പത്ത് വര്‍ഷ കാലം മുമ്പ് സ്ഥാപിച്ച പാലോളിയിലെ മജ്മഅ് എന്ന ഈ സ്ഥാപനം മത സാമൂഹ്യ സാംസ്‌കാരിക, വിദ്യഭ്യാസ രംഗത്തും , സ്വാന്തന പ്രവര്‍ത്തന രംഗത്തും സജീവമായി മജ്മഅ് പ്രവര്‍ത്തിക്കുന്നുണ്ട്.

റാഫി സഖാഫിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് അന്‍വര്‍ സാദിഖ് ഫൈസി അധ്യക്ഷനായി.

മജീദ് സഖാഫി കോട്ടൂര്‍ , മുഹമ്മദലി സഖാഫി എസ് ഐഎ സ്‌റ്റേറ്റ് വൈ.പ്രസിണ്ടന്റ് വള്ള്യാട് സ്‌നേഹ പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങില്‍ സിഎച്ച്ഇ (ബാഹിം കുട്ടി വിശിഷ്ടാതിഥികളായി.

മഹല്ല് കമ്മറ്റി പി.വി. അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍, ക്ഷേത്ര കമ്മറ്റി അംഗങ്ങളായ വിജയന്‍ സ്വാമി മേച്ചാലയ്ക്കര, ദാമോധരന്‍തയ്യുള്ള ത്തില്‍ തിയ്യക്കണ്ടി ക്ഷേത്രം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഋഷികേഷന്‍ (കോണ്‍ഗ്രസ്സ്), സന്തോഷ് കുറുമ്പൊയില്‍ (എല്‍ജെഎഡി ), മുഹമ്മദ് ചാലിക്കര (നാഷണല്‍ ലീഗ്), സി.കെ. മായന്‍ കുട്ടി (സിപിഐഎം , രതീഷ് , കുഞ്ഞിരാമന്‍ കുട്ടി, വി.വി. അബ്ദുല്‍ മജീദ് (തിരുവോട്), മോയങ്ങള്‍ ബഷീര്‍ ഹാജി (അല്‍ഹിദായ പാലോളി)എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

. നിസാര്‍ സക്കാഫി പാലോളി സ്വാഗതവും അബ്ദുള്‍ സലാം കൂരികണ്ടി നന്ദിയം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40235/efthar-virunn-sneha-sangamam)