---
title: "നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം; നിര്‍മാണ തൊഴിലാളി യൂനിയന്‍ സമ്മേളനം നടത്തി "
english_title: "Inflation in raw materials in the construction sector; Construction Workers Union held a meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40278/inflation-in-raw-materials-in-the-construction-sector-construction-workers-union-held-a-meeting"
published_at: "2022-05-01T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e832a657dc_kk.jpg"
keywords: []
---

# നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം; നിര്‍മാണ തൊഴിലാളി യൂനിയന്‍ സമ്മേളനം നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍: **നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍മാണ തൊഴിലാളി യൂനിയന്‍ നടുവണ്ണൂര്‍ മേഖലാ സമ്മേളനം.

## Article Content

**നടുവണ്ണൂര്‍: **നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍മാണ തൊഴിലാളി യൂനിയന്‍ നടുവണ്ണൂര്‍ മേഖലാ സമ്മേളനം.

നടുവണ്ണൂര്‍ കെ.വി ജോസ് നഗറില്‍ വെച്ച് നടന്ന സമ്മേളനം വി.എം.കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.സുകുമാരന്‍ അദ്ധ്യക്ഷനായി. എന്‍. ഷിബീഷ് രക്തസാക്ഷി പ്രമേയവും കെ.പി.രാജന്‍ അനുശോചനം പ്രമേയം അവതരിപ്പിച്ചു.

സുധീഷ് ചെറുവത്ത് പ്രവര്‍ത്തന റിപ്പാര്‍ട്ട് അവതരിപ്പിച്ചു. പി. ശൈലന്‍ പ്രമേയമവതരിപ്പിച്ചു. ടി.സി. ഭാസ്‌ക്കരന്‍, കെ.എം.ശശി, കെ.കെ. ദാമോദരന്‍, ടി. സുരേന്ദ്രന്‍, ജിജിഷ് മോന്‍, പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ സെക്രട്ടറി സുധീഷ് ചെറുവത്ത്, ജോ: സെക്രട്ടറിമാര്‍ എന്‍. ഷിബീഷ് ,പി.ശൈലന്‍, പ്രസിഡണ്ട് കെ.സുകുമാരന്‍, വൈസ് പ്രസിഡണ്ടുമാര്‍, കെ.പി.രാജന്‍, എ.കെ.ബാബു, ട്രഷറര്‍ പി.കെ.സുരേഷ് എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40278/inflation-in-raw-materials-in-the-construction-sector-construction-workers-union-held-a-meeting)