---
title: "കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് കെട്ടിട  ശിലാസ്ഥാപനം നടത്തി"
english_title: "Laid the foundation stone of the Ayurveda Hospital building in Koorachund Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40296/laid-the-foundation-stone-of-the-ayurveda-hospital-building-in-koorachund-grama-panchayat"
published_at: "2022-05-01T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ea0b8b4ded_kk.jpg"
keywords: []
---

# കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് കെട്ടിട  ശിലാസ്ഥാപനം നടത്തി

> **Lead Summary:** ** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്കിന്റ കെട്ടിട ശിലാസ്ഥാപന നടത്തി. ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം സച്ചിന്‍ദേവ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്കിന്റ കെട്ടിട ശിലാസ്ഥാപന നടത്തി. ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം സച്ചിന്‍ദേവ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമിലി ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഹസീന, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക വിജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ജെ സണ്ണി, ജോണ്‍സണ്‍ താന്നിക്കല്‍, എ.കെ പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് ഷെഫീര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40296/laid-the-foundation-stone-of-the-ayurveda-hospital-building-in-koorachund-grama-panchayat)