---
title: "ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ മാതാം തോട് ശുചീകരിച്ചു"
english_title: "Matham tod in Ulliyeri Grama Panchayat was cleaned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40306/matham-tod-in-ulliyeri-grama-panchayat-was-cleaned"
published_at: "2022-05-01T20:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626ea8f57c47b_kk.jpg"
keywords: []
---

# ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ മാതാം തോട് ശുചീകരിച്ചു

> **Lead Summary:** ** ഉള്ളിയേരി: **തെളിനീരോഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ മാതാം തോട് ശുചീകരിച്ചു. പ്രവൃത്തി ഉല്‍ഘാടനം എംഎല്‍എ അഡ്വ. കെ.എം സച്ചിദേവ് നിര്‍വഹിച്ചു.

## Article Content

** ഉള്ളിയേരി: **തെളിനീരോഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ മാതാം തോട് ശുചീകരിച്ചു. പ്രവൃത്തി ഉല്‍ഘാടനം എംഎല്‍എ അഡ്വ. കെ.എം സച്ചിദേവ് നിര്‍വഹിച്ചു.

പ്രസിഡന്റ് സി. അജിത അധ്യക്ഷയായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ആലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഷാജി, ശുചീത്വ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജനപ്രതിനിധികള്‍ ഹരിത കര്‍മ സേന അംഗങ്ങള്‍ കുടുംബശ്രീ എന്‍ആര്‍ജി മൈറ്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40306/matham-tod-in-ulliyeri-grama-panchayat-was-cleaned)