---
title: "പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം തുടരുന്നു "
english_title: "The protest against PC  George continues"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40407/the-protest-against-pc-george-continues"
published_at: "2022-05-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f8d400bf20_PC1.JPG"
keywords: []
---

# പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം തുടരുന്നു 

> **Lead Summary:** **ബാലുശ്ശേരി** : പി.സി. ജോര്‍ജ് നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം തുടരുന്നു.

## Article Content

**ബാലുശ്ശേരി** : പി.സി. ജോര്‍ജ് നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം തുടരുന്നു.

പി.സി. ജോര്‍ജ് നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ജോര്‍ജിന്റെ കോലം കത്തിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുല്‍ ഉദ്ഘാടനം ചെയ്തു. കെ. ഷിബിന്‍ അധ്യക്ഷത വഹിച്ചു.

യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളിലെ യുവജന പ്രവര്‍ത്തകരും സാമുദായിക സംഘടനകളുമാണ് പ്രതിഷേധത്തിന് മുന്‍പന്തിയില്‍.

ജോര്‍ജിനെ ജയിലിലടക്കണമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായി ആവശ്യപ്പെടുന്നത്.

ജില്ല കമ്മിറ്റിയംഗം പി.എം. അജിഷ, എ.കെ. അഞ്ജലി കൃഷ്ണന്‍, എസ്.ബി. അക്ഷയ്, പി. സനൂപ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40407/the-protest-against-pc-george-continues)