---
title: "ലോക തൊഴിലാളി ദിനത്തില്‍ റാലിയില്‍ അണിനിരന്ന് നൂറ് കണക്കിനാളുകള്‍ "
english_title: "Hundreds of people line up for a rally on World Labor Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40419/hundreds-of-people-line-up-for-a-rally-on-world-labor-day"
published_at: "2022-05-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f9afacf4b2_RALLY2.jpg"
keywords: []
---

# ലോക തൊഴിലാളി ദിനത്തില്‍ റാലിയില്‍ അണിനിരന്ന് നൂറ് കണക്കിനാളുകള്‍ 

> **Lead Summary:** **ബാലുശ്ശേരി** : മെയ് ദിനത്തില്‍ ബാലുശ്ശേരി ബ്ലോക്ക് റോഡില്‍ നിന്ന് തുടങ്ങിയ റാലിയില്‍ നൂറ് കണക്കിന് തൊഴിലാളികളും കൃഷിക്കാരും വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരും അണിനിരന്നു.

## Article Content

**ബാലുശ്ശേരി** : മെയ് ദിനത്തില്‍ ബാലുശ്ശേരി ബ്ലോക്ക് റോഡില്‍ നിന്ന് തുടങ്ങിയ റാലിയില്‍ നൂറ് കണക്കിന് തൊഴിലാളികളും കൃഷിക്കാരും വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരും അണിനിരന്നു.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതു സമ്മേളനം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി.കെ. ബഷീര്‍ അധ്യക്ഷനായി.

സിപിഐ(എം) ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍, പി.പി. പ്രേമ, പി.പി. രവീന്ദ്രനാഥ്, എം. ലക്ഷ്മി, എം.വി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40419/hundreds-of-people-line-up-for-a-rally-on-world-labor-day)