---
title: "പ്രതിഭ നന്മണ്ട ഇഫ്താര്‍ വിരുന്ന് മാതൃകയായി "
english_title: "Pratibha Nanmanda modeled the Iftar dinner"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40431/pratibha-nanmanda-modeled-the-iftar-dinner"
published_at: "2022-05-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fa6eaac212_IFTAR2.jpg"
keywords: []
---

# പ്രതിഭ നന്മണ്ട ഇഫ്താര്‍ വിരുന്ന് മാതൃകയായി 

> **Lead Summary:** **നന്മണ്ട** : പ്രതിഭ സ്റ്റഡി സെന്റര്‍ നന്മണ്ട ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ പ്രതിഭ ഡയറക്ടര്‍ വിജയന്‍, പ്രിന്‍സിപ്പാള്‍ കെ. മോഹനന്‍, സജില്‍, രവി കുട്ടമ്പൂര്‍, സത്യന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**നന്മണ്ട** : പ്രതിഭ സ്റ്റഡി സെന്റര്‍ നന്മണ്ട ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ പ്രതിഭ ഡയറക്ടര്‍ വിജയന്‍, പ്രിന്‍സിപ്പാള്‍ കെ. മോഹനന്‍, സജില്‍, രവി കുട്ടമ്പൂര്‍, സത്യന്‍ എന്നിവര്‍ സംസാരിച്ചു.

വൈശാഖ് മോഹന്‍, റിസ്വാന്‍, ബിന്‍സി, അനുപ്രിയ, സുമ, മനീക്ഷ, അഖില്‍, ജിഷ തുടങ്ങിയ അധ്യാപകര്‍ നേതൃത്വം നല്‍കി.

ഇത്തരം മാതൃകകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളാണ് നാടിന്നാവശ്യമെന്നും, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളില്‍ മത സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഇത്തരം കൂടിച്ചേരലുകളാണ് കാലം ആവശ്യപ്പെടുന്നതെന്നും അഭിപ്രായം ഉണ്ടായി.

കേവലം കച്ചവട സ്ഥാപനങ്ങായി മാത്രം വളരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ നാം തിരിച്ചറിയണമെന്നും കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40431/pratibha-nanmanda-modeled-the-iftar-dinner)