---
title: "കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയോട്ട് മുക്ക് കാരിപാറ റോഡ് നാടിന് സമര്‍പ്പിച്ചു"
english_title: "kootur puthiyote mukk karipara road inaguration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40472/kootur-puthiyote-mukk-karipara-road-inaguration"
published_at: "2022-05-02T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fdc6236314_kk.jpg"
keywords: []
---

# കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയോട്ട് മുക്ക് കാരിപാറ റോഡ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 5-ാംവാര്‍ഡിലെ പുതിയോട്ട് മുക്ക് കാരിപാറ റോഡ് പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

** കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 5-ാംവാര്‍ഡിലെ പുതിയോട്ട് മുക്ക് കാരിപാറ റോഡ് പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 5 ലക്ഷവും ചെലവഴിച്ചാണ് റോഡുനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പഞ്ചായത്ത് മെമ്പര്‍ന്മാരായ ഷൈന്‍ കെ, വാര്‍ഡ് മെമ്പരായ ടി.എം. രഘൂത്തമന്‍ എന്നിവരും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40472/kootur-puthiyote-mukk-karipara-road-inaguration)