---
title: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം"
english_title: "Heartfelt not to fill the stomachs of those who are upset"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40570/heartfelt-not-to-fill-the-stomachs-of-those-who-are-upset"
published_at: "2022-05-03T12:08:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6270ce2b7d62a_DYFI4.jpg"
keywords: []
---

# വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം

> **Lead Summary:** **ബാലുശ്ശേരി** : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഫറോക്ക് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള മണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ വിതരണം നടത്തി.

## Article Content

**ബാലുശ്ശേരി** : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഫറോക്ക് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള മണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ വിതരണം നടത്തി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഫ്‌ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി ഷിബിന്‍, പ്രസിഡന്റ് പി. രജനി, ട്രഷറര്‍ പ്രഭോഷ്, ജോയിന്റ് സെക്രട്ടറിമാരായ വിനു, സനല്‍ ലാല്‍, വൈസ് പ്രസിഡന്റ് വിനീഷ്, അനിരുദ്ധ്, വിപിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40570/heartfelt-not-to-fill-the-stomachs-of-those-who-are-upset)