---
title: "വേനല്‍തുമ്പികള്‍ ബാലസംഘം പരിശീലന ക്യാമ്പ് ഇന്ന് മുതല്‍ "
english_title: "Summer Snails Kids Training Camp from today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40595/summer-snails-kids-training-camp-from-today"
published_at: "2022-05-03T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270e82b214fc_BALASANGHAM1.jpg"
keywords: []
---

# വേനല്‍തുമ്പികള്‍ ബാലസംഘം പരിശീലന ക്യാമ്പ് ഇന്ന് മുതല്‍ 

> **Lead Summary:** **‍ ഉള്ള്യേരി** : ബാലസംഘം വേനല്‍തുമ്പികള്‍ പരിശീലന ക്യാമ്പ് ഇന്നാരംഭിക്കും. മെയ് 3 മുതല്‍ 10 വരെ ക്യാമ്പ് നടക്കും.

## Article Content

**‍ ഉള്ള്യേരി** : ബാലസംഘം വേനല്‍തുമ്പികള്‍ പരിശീലന ക്യാമ്പ് ഇന്നാരംഭിക്കും. മെയ് 3 മുതല്‍ 10 വരെ ക്യാമ്പ് നടക്കും.

ഇന്ന് വൈകീട്ട് 4 മണിക്ക് പരിശീലനത്തിനായി ഏരിയയിലെ വിവിധ മേഖലയില്‍ നിന്ന് ഒള്ളൂര്‍ അങ്ങാടിയില്‍ എത്തിച്ചേരും.

പ്രദേശത്തെ കൂട്ടുകാര്‍ വേനല്‍ തുമ്പികളെ സ്വീകരിക്കും. തുടര്‍ന്ന ബാല സംഘം ജില്ല കണ്‍വീനര്‍ വി. സുന്ദരന്‍ ഉദ്ഘാടനം ചെയ്യും.

ക്യാമ്പ് സമാപന ദിവസമായ പത്താം തിയ്യതി കലാജാഥയുടെ ആദ്യ സ്വീകരണ പരിപാടി ഒള്ളൂരങ്ങാടിയില്‍ അരങ്ങേറും.

പ്രദേശത്തെ ബാലസംഘം കൂട്ടുകാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സ്വാഗത സംഘം ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40595/summer-snails-kids-training-camp-from-today)