---
title: "പെരുന്നാള്‍ ദിനത്തില്‍ അധ്യാപികയുടെ വസതിയില്‍ ഈദ് സൗഹൃദ സംഗമം"
english_title: "perunnal day ead sagamam at ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40667/perunnal-day-ead-sagamam-at-ulliyeri"
published_at: "2022-05-03T21:23:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627150870779a_00000000  NEW CARD copy.JPG"
keywords: []
---

# പെരുന്നാള്‍ ദിനത്തില്‍ അധ്യാപികയുടെ വസതിയില്‍ ഈദ് സൗഹൃദ സംഗമം

> **Lead Summary:** ** ഉള്ളിയേരി : **തെരുവത്തുകടവ് ഒറവില്‍ ബികെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുടെയും ആഭിമൂഖ്യത്തില്‍ അധ്യാപിക സീനത്തിന്റെ വസതിയില്‍ ഈദ് സൗഹൃദ സംഗമം നടത്തി.

## Article Content

** ഉള്ളിയേരി : **തെരുവത്തുകടവ് ഒറവില്‍ ബികെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുടെയും ആഭിമൂഖ്യത്തില്‍ അധ്യാപിക സീനത്തിന്റെ വസതിയില്‍ ഈദ് സൗഹൃദ സംഗമം നടത്തി.

സംഗമം കുറുമ്പ്രനാട് രവി വര്‍മ്മ രാജാ  ഉദ്ഘാടനം ചെയ്തു. സീനത്ത് കൊല്ലാടന്‍ കുറുമ്പ്രനാട് രവി വര്‍മ്മ രാജാവിനെ പൊന്നാട അണിയിച്ചു. കുയ്യലക്കണ്ടി ശ്രീധരന്‍  അദ്ധ്യക്ഷനായി.

എന്‍.എ. ഹാജി, ഇബ്രാഹിം മണോളി. എന്‍.വി സദാനന്ദന്‍, ബിജിന പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. സീനത്ത് കൊല്ലാടന്‍ സ്വാഗതവും എം.എം. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40667/perunnal-day-ead-sagamam-at-ulliyeri)