---
title: "ബാലസംഘം ബാലുശ്ശേരി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി "
english_title: "Balasangham Balussery area summer trunk training camp started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40708/balasangham-balussery-area-summer-trunk-training-camp-started"
published_at: "2022-05-04T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627206ad340ec_BALASANGHAM3.jpg"
keywords: []
---

# ബാലസംഘം ബാലുശ്ശേരി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **കന്നൂര്** : ബാലസംഘം ബാലുശ്ശേരി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പിന് ഒള്ളൂര്‍ ടൗണില്‍ തുടക്കമായി.

## Article Content

**കന്നൂര്** : ബാലസംഘം ബാലുശ്ശേരി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പിന് ഒള്ളൂര്‍ ടൗണില്‍ തുടക്കമായി.

ബാലസംഘം ജില്ലാ കണ്‍വീനര്‍ വി. സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനൂജ രാജ് അധ്യക്ഷയായി.

ബാലസംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.പി. പ്രിയദര്‍ശന്‍, ഏരിയ കണ്‍വീനര്‍ എന്‍. ടി. ബിജു, ഏരിയാ രക്ഷാധികാരികളായ ഒള്ളൂര്‍ ദാസന്‍, എ.കെ. മണി, എന്‍. ആലി, പി. നാസര്‍, ഇ.എം. ദാമോദരന്‍, ക്യാമ്പ് ഡയരക്ടര്‍ പി.വി. ശാന്ത, ക്യാമ്പ് മാനേജര്‍ ഇ.കെ. സജീവന്‍, ഏരിയ ക്യാമ്പ് പരിശീലക സുമന എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ ഡോ. കെ. രാമകൃഷ്ണന്‍ സ്വാഗതവും ബാലസംഘം ഏരിയ സെക്രട്ടറി അഭിനവ് ആര്‍. ഗണേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40708/balasangham-balussery-area-summer-trunk-training-camp-started)