---
title: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണവുമായി ഡിവൈഎഫ്‌ഐ"
english_title: "DYFI with lunch on a Eidul Fithar day to keep the stomachs full"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40743/dyfi-with-lunch-on-a-eidul-fithar-day-to-keep-the-stomachs-full"
published_at: "2022-05-04T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62722886ce4ac_DYFI6.jpg"
keywords: []
---

# വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണവുമായി ഡിവൈഎഫ്‌ഐ

> **Lead Summary:** **ബാലുശ്ശേരി** : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുന്ദമംഗലം ബ്ലോക്കിലെ കെട്ടാങ്ങല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി.

## Article Content

**ബാലുശ്ശേരി** : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുന്ദമംഗലം ബ്ലോക്കിലെ കെട്ടാങ്ങല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ് പൊതിച്ചോര്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി അഡ്വ. പ്രഗിന്‍ലാല്‍, പ്രസിഡണ്ട് പി.പി. ഷിനില്‍, ജോയിന്റ് സെക്രട്ടറി ടി.എം. നിധിന്‍ നാഥ്, വൈസ് പ്രസിഡണ്ട് എന്‍. ലിജീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി പി. വൈശാഖ്, പ്രസിഡന്റ് രാഹുല്‍, ട്രെഷറര്‍ ഫവാസ്, ലിബിഷ്, അമല്‍രാജ്, വിനീഷ്, സബിനു, അബിന്‍, സനത്ത്, അനുരാഗ്, അനുലാല്‍, അര്‍ജുന്‍, അഭയ്, അശ്വിനി എന്നിവര്‍ പൊതിച്ചോര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40743/dyfi-with-lunch-on-a-eidul-fithar-day-to-keep-the-stomachs-full)