---
title: "സന്തോഷ് ട്രോഫി കേരള ടീം അംഗം നൗഫലിന് ഡി.വൈ.എഫ്.ഐ യുടെ അനുമോദനം "
english_title: "DYFI Congratulates Santosh Trophy Kerala Team Member Noufal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40758/dyfi-congratulates-santosh-trophy-kerala-team-member-noufal"
published_at: "2022-05-04T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272343e97e69_DYFI7.jpg"
keywords: []
---

# സന്തോഷ് ട്രോഫി കേരള ടീം അംഗം നൗഫലിന് ഡി.വൈ.എഫ്.ഐ യുടെ അനുമോദനം 

> **Lead Summary:** **തിരുവമ്പാടി **: സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം തിരുവമ്പാടി സ്വദേശി നൗഫലിനെ ഡിവൈഎഫ്‌ഐ അനുമോദിച്ചു.

## Article Content

**തിരുവമ്പാടി **: സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം തിരുവമ്പാടി സ്വദേശി നൗഫലിനെ ഡിവൈഎഫ്‌ഐ അനുമോദിച്ചു.

നൗഫലിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തിരുവമ്പാടിയില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിക്കുന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ്, തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് ഇ. അരുണ്‍, ട്രഷറര്‍ ജാഫര്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40758/dyfi-congratulates-santosh-trophy-kerala-team-member-noufal)