---
title: "വെറുപ്പിന്റെ പ്രചാരകരെ പടിക്ക് പുറത്ത് നിര്‍ത്തണം;  നജീബ് കാന്തപുരം "
english_title: "Proponents of hate speech must be stopped; nageeb kanthapuram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40805/proponents-of-hate-speech-must-be-stopped-nageeb-kanthapuram"
published_at: "2022-05-04T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627284176d4ce_kk.jpg"
keywords: []
---

# വെറുപ്പിന്റെ പ്രചാരകരെ പടിക്ക് പുറത്ത് നിര്‍ത്തണം;  നജീബ് കാന്തപുരം 

> **Lead Summary:** **താമരശ്ശേരി: **സ്‌നേഹത്തിനും സാഹോദര്യത്തിനും രാജ്യത്തിനു മാതൃകയായി നിലകൊള്ളുന്ന കേരളീയ സമൂഹത്തിനിടയില്‍ വെറുപ്പിന്റെ പ്രചാരകരായി വരുന്നവര്‍ ആരായാലും അവരെ പൊതുമണ്ഡലത്തിന്റെ പടിക്കു പുറത്ത് നിര്‍ത്തണമെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

## Article Content

**താമരശ്ശേരി: **സ്‌നേഹത്തിനും സാഹോദര്യത്തിനും രാജ്യത്തിനു മാതൃകയായി നിലകൊള്ളുന്ന കേരളീയ സമൂഹത്തിനിടയില്‍ വെറുപ്പിന്റെ പ്രചാരകരായി വരുന്നവര്‍ ആരായാലും അവരെ പൊതുമണ്ഡലത്തിന്റെ പടിക്കു പുറത്ത് നിര്‍ത്തണമെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

കൂടത്തായില്‍ ഇസ്ലാമിക് ദഅവ സെന്റര്‍ (ഐ.ഡി.സി) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഈദ് സോഷ്യല്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

മാപ്പിളപ്പാട്ട് ആത്മീയത, വിപ്‌ളവം, സൗഹൃദം എന്ന വിഷയത്തില്‍ മിര്‍ഷാദ് യമാനി ചാലിയം സംവദിച്ചു. റഫീഖ് സക്കരിയ്യ ഫൈസി അദ്ധ്യക്ഷനായി.

എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ്, പി.പി. കുഞ്ഞായിന്‍ ഹാജി, വി.കെ. ഇമ്പിച്ചി മോയി, ഫൈസല്‍ ഫൈസി,എ.കെ. അബ്ബാസ് ഹാജി, എ.കെ. അമ്മദ് ഹാജി, പി.ടി. ആലിക്കുട്ടി ഹാജി, മുജീബ് കൂളിക്കുന്ന്, അഷ്‌റഫ് കൂടത്തായ്, വി.കെ.മുഹമ്മദ് ബാവ ഹാജി, സി.കെ. ഹുസൈന്‍ കുട്ടി, ഗഫൂര്‍ കൂടത്തായ്, റൈസല്‍ കാക്കോഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെക്രട്ടറി മുനീര്‍ കൂടത്തായ് സ്വാഗതവും എ.കെ. നിസാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40805/proponents-of-hate-speech-must-be-stopped-nageeb-kanthapuram)