---
title: "കൃഷിയിടത്തില്‍ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു"
english_title: "The wild boar, which was destroying the farm on the farm, was shot and killed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40834/the-wild-boar-which-was-destroying-the-farm-on-the-farm-was-shot-and-killed"
published_at: "2022-05-04T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272a9abbefa1_006 ETI CLG.jpg"
keywords: []
---

# കൃഷിയിടത്തില്‍ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

> **Lead Summary:** ** കോടഞ്ചേരി:** മൈക്കാവ് കടുംകീരിയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കടുംകീരിയില്‍ ഡേവിഡിന്റെ കൃഷിയിടത്തില്‍ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് ഇന്നലെ രാത്രി വെടിവെച്ച് കൊന്നത്.

## Article Content

** കോടഞ്ചേരി:** മൈക്കാവ് കടുംകീരിയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കടുംകീരിയില്‍ ഡേവിഡിന്റെ കൃഷിയിടത്തില്‍ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് ഇന്നലെ രാത്രി വെടിവെച്ച് കൊന്നത്.

ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്നും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പിന്റെ എം പാനല്‍ ലിസ്റ്റില്‍ പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചനാണ് സുമാര്‍ 80 കിലോയോളം തൂക്കമുള്ള പന്നിയെ വെടിവെച്ച് കൊന്നത്.

വെടിവെച്ച് കൊന്ന കാട്ടുപന്നിയുടെ ജഡം പിന്നീട് വനം വകുപ്പ് ആര്‍ആര്‍ടി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്യത്തില്‍ തുടര്‍ നടപടികള്‍ക്ക് ശേഷം മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40834/the-wild-boar-which-was-destroying-the-farm-on-the-farm-was-shot-and-killed)