---
title: "മാതാം തോട് ശുചീകരണവുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് "
english_title: "Ullyeri Grama Panchayat with Matham tod cleaning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40882/ullyeri-grama-panchayat-with-matham-tod-cleaning"
published_at: "2022-05-05T10:47:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6273615cd7037_ULRY1.jpg"
keywords: []
---

# മാതാം തോട് ശുചീകരണവുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** ** ഉള്ള്യേരി **: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ഗ്രാമ പഞ്ചായത്തില്‍ കൂടി ഒഴുകുന്ന മാതാം തോട് ശുചീകരണം ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

** ഉള്ള്യേരി **: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ഗ്രാമ പഞ്ചായത്തില്‍ കൂടി ഒഴുകുന്ന മാതാം തോട് ശുചീകരണം ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.

ഉള്ള്യേരി ഗ്രാമപഞ്ചായത്തിന്റെ പ്രധാന ഭാഗങ്ങളായ ബസ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ ഒഴുകുകയും പഞ്ചായത്തിലെ 3, 4, 5, 7, 8 വാര്‍ഡുകളിലൂടെ ഒഴുകി രാമന്‍ പുഴയില്‍ എത്തിച്ചേരുന്നതുമായ ഈ മാതാം തോട് വിവിധ തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

തോടിന്റെ ഒഴുക്ക് പലഭാഗത്തും മരങ്ങള്‍ വീണും മാലിന്യങ്ങള്‍ കുന്നുകൂടിയും പായലുകള്‍ നിറഞ്ഞും തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.

ശുചീകരണപ്രവര്‍ത്തനത്തിലൂടെ 800മീറ്ററോളം വരുന്ന മാതാന്‍ തോടിലെ മാലിന്യങ്ങളും പായലുകളും ചെടികളും നീക്കി. തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയ മരങ്ങള്‍ എടുത്തു നീക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40882/ullyeri-grama-panchayat-with-matham-tod-cleaning)