---
title: "പ്രധാനാധ്യാപകന്‍ രാജന്‍ പാക്കത്തിന് ജനകീയ യാത്രയയപ്പുമായി പിടിഎ"
english_title: "PTA with a public farewell to Headmaster Rajan Pakkam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40896/pta-with-a-public-farewell-to-headmaster-rajan-pakkam-at-Chathamangalam"
published_at: "2022-05-05T11:27:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627368fbcfaac_KKD1.jpg"
keywords: []
---

# പ്രധാനാധ്യാപകന്‍ രാജന്‍ പാക്കത്തിന് ജനകീയ യാത്രയയപ്പുമായി പിടിഎ

> **Lead Summary:** ** ചാത്തമംഗലം** : 35 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചാത്തമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജന്‍ പാക്കത്തിന് പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയപ്പ് നല്‍കി.

## Article Content

** ചാത്തമംഗലം** : 35 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചാത്തമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജന്‍ പാക്കത്തിന് പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയപ്പ് നല്‍കി.

ചടങ്ങ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷാജു കുനിയില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, എഇഒ കെ.ജെ. പോള്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അബൂബക്കര്‍ സിദ്ധീഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീസ സുനില്‍ കുമാര്‍, എം.കെ. അജീഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ. പോള്‍, മാവൂര്‍ ബിപിസി ജോസഫ് തോമസ്, ഇ. വിനോദ് കുമാര്‍, ടി.കെ. സുധാകരന്‍, ചൂലൂര്‍ നാരായണന്‍, എന്‍.പ. ഹംസ, സുബ്രഹ്‌മണ്യന്‍, കെ.കെ. സദാനന്ദന്‍, എം.ടി. വിനോദ് കുമാര്‍, എച്ച്.എം. ഫോറം മുന്‍ സെക്രട്ടറി കെ.കെ. രാജേന്ദ്ര കുമാര്‍, ചാത്തമംഗലം എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക ഗീത പൂമംഗലത്ത്, മുന്‍ പ്രധാനാധ്യാപകന്‍ സി. പ്രേമന്‍, എം.കെ. വേണു, എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി.എം. വാസന്തി, രാജന്‍ പാക്കത്ത് എന്നിവര്‍ സംസാരിച്ചു.

ചാത്തമംഗലം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപക ചുമതല വഹിക്കുന്ന ടി.എം. ഷീബ സ്വാഗതവും എം.വി. ഷാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീരാഗം മ്യൂസിക്‌സ് കോഴിക്കോട് അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40896/pta-with-a-public-farewell-to-headmaster-rajan-pakkam-at-Chathamangalam)