---
title: "ഇനി മാനാഞ്ചിറയിലും 'ടേക്ക് എ ബ്രേക്ക്' "
english_title: "'Take a break' in Mananchira too"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40921/take-a-break-in-mananchira-too"
published_at: "2022-05-05T13:13:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627383d420b1d_KKD3.JPG"
keywords: []
---

# ഇനി മാനാഞ്ചിറയിലും 'ടേക്ക് എ ബ്രേക്ക്' 

> **Lead Summary:** **ബാലുശ്ശേരി** : ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇനി മാനാഞ്ചിറയില്‍ ഇറങ്ങി വിശ്രമിക്കാം, ചായ കുടിക്കാം, പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാം.

## Article Content

**ബാലുശ്ശേരി** : ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇനി മാനാഞ്ചിറയില്‍ ഇറങ്ങി വിശ്രമിക്കാം, ചായ കുടിക്കാം, പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാം.

ടൂറിസം വകുപ്പിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായാണ് കോര്‍പറേഷന്‍ സഹകരണത്തില്‍ ടോയ്ലറ്റ് സംവിധാനമുള്‍പ്പെടെ മാനാഞ്ചിറയില്‍ ഒരുക്കിയത്.

അടുത്ത മാസത്തോടെ 'ടേക്ക് എ ബ്രേക്ക്' പ്രവര്‍ത്തനക്ഷമമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് ബ്ലോക്കുകളുണ്ട്.

വിശ്രമിക്കാന്‍ മുറികളും സജ്ജീകരിച്ചു. ചായ, തണുത്ത പാനീയങ്ങള്‍, ചെറു കടികള്‍ തുടങ്ങിയവ ലഭിക്കുന്ന കഫേയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.

മാനാഞ്ചിറയില്‍ ഡിഡിഇ ഓഫീസ് ഭാഗത്തോട് ചേര്‍ന്നാണ് 'ടേക്ക് എ ബ്രേക്ക്' കേന്ദ്രം നിര്‍മിച്ചത്. കുടുംബശ്രീക്ക് നടത്തിപ്പ് നല്‍കാനാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.

ഇതനുസരിച്ച് ലഭിച്ച പ്രൊപ്പോസലുകളില്‍ ഉടന്‍ തീരുമാനമെടുത്ത് അടുത്ത മാസത്തോടെ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

നഗരത്തില്‍ പല ഇടങ്ങളിലും വിശ്രമ സൗകര്യത്തോടെ 'ടേക്ക് എ ബ്രേക്ക്' നിര്‍മാണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40921/take-a-break-in-mananchira-too)