---
title: "സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്തു"
english_title: "The Special Care Center was inaugurated at the state level"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40961/the-special-care-center-was-inaugurated-at-the-state-level"
published_at: "2022-05-05T16:16:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6273ac828b357_CENTRE1.JPG"
keywords: []
---

# സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചാത്തമംഗലം** : ആര്‍.ഇ.സി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**ചാത്തമംഗലം** : ആര്‍.ഇ.സി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ റഹീം എം.എല്‍. എ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള, മാറുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സമൂഹ നന്മയ്ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്പന ചെയ്യാനും ക്ലാസ്‌റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ, ബ്ലോക്ക് പഞ്ചായത്തംഗം പി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗം സബിത സുരേഷ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി, ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡയറക്ടര്‍ ടി.എം. ശൈലജ ദേവി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയരക്ടര്‍ എം. ഷെല്‍വമണി, എഇഒ കെ.ജെ. പോള്‍, എസ്എസ്‌കെ ഡിപിഎം വി.ടി. ഷീബ, പി. ജിജി, പി.ആര്‍. വിനേഷ്, ടി. അസീസ്, ജോസഫ് തോമസ്, പ്രജീഷ് കുമാര്‍, രാഘവന്‍, ലിഷ പൊന്നി, എന്‍. ബാബു, പി. ഷൈപു, കെ. ഗോപാലകൃഷ്ണന്‍, ടി.കെ. സുധാകരന്‍, എന്‍.പി. ഹംസ, എം.ടി. വിനോദ്, കല്‍പ്പള്ളി നാരായണന്‍ നമ്പൂതിരി, രാജന്‍ ചാലിയേടത്ത്, എം.കെ.സി അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതവും എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40961/the-special-care-center-was-inaugurated-at-the-state-level)