---
title: "തൊഴിലാളി സംഘടനകളുടെ പ്രസക്തി വര്‍ദ്ധിച്ചു; കെ.വി അബ്ദുറഹ്മാന്‍ "
english_title: "The relevance of trade unions increased; KV Abdurahman"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40976/the-relevance-of-trade-unions-increased-kv-abdurahman"
published_at: "2022-05-05T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273d39199d5e_kk.jpg"
keywords: []
---

# തൊഴിലാളി സംഘടനകളുടെ പ്രസക്തി വര്‍ദ്ധിച്ചു; കെ.വി അബ്ദുറഹ്മാന്‍ 

> **Lead Summary:** **മുക്കം: **പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊഴിലാളികള്‍ സംഘടിതരാകണമെന്നും തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യമാണെന്നും തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹ്മാന്‍ പ്രസ്താവിച്ചു.

## Article Content

**മുക്കം: **പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊഴിലാളികള്‍ സംഘടിതരാകണമെന്നും തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യമാണെന്നും തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹ്മാന്‍ പ്രസ്താവിച്ചു.

എസ്ടിയു ദിനത്തോടനുബന്ധിച്ചു തിരുവമ്പാടി മണ്ഡലം തല ദിനാചരണം ചെറുവാടിയില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം എസ്ടിയു ജനറല്‍ സെക്രട്ടറി അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അധ്യക്ഷനായി. വഹിച്ചു. ചടങ്ങില്‍ വൈത്തല അബൂബക്കര്‍, പി.പി ഉണ്ണിക്കമ്മു, ഷാബുസ് അഹമ്മദ്, മൊയ്ദീന്‍ പുത്തലത്ത്, മുഹമ്മദ്, എസ്.എ കുട്ടിഹസ്സന്‍, ഗുലാം ഹുസ്സൈന്‍കെ, കെ.ടി അസീസ്, കരീം ഉമ്മിണിയില്‍, അസീസ് തേലേരി, സലാം കഴായിക്കല്‍, മുന്‍സിര്‍ പാറപ്പുറം എന്നിവര്‍ സംബന്ധിച്ചു.

മുനീര്‍ മുത്താലം സ്വാഗതവും ശരീഫ് അക്കരപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40976/the-relevance-of-trade-unions-increased-kv-abdurahman)