---
title: "മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു"
english_title: "The Special Care Center of SPECIAL CARE CENTER OF SERVICE ACCEMENT AND ENGRIENT"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40980/the-special-care-center-of-special-care-center-of-service-accement-and-engrient"
published_at: "2022-05-05T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273dac61d3ab_kk.jpg"
keywords: []
---

# മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** ചാത്തമംഗലം: **ചാത്തമംഗലം ആര്‍ഇസി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

## Article Content

** ചാത്തമംഗലം: **ചാത്തമംഗലം ആര്‍ഇസി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള മാറുന്ന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി സമൂഹ നന്മയ്ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്പന ചെയ്യാനും ക്ലാസ്‌റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍. എ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ബ്ലോക്ക് മെമ്പര്‍ പി ശിവദാസന്‍നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സബിത സുരേഷ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി, ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡയറക്ടര്‍ ടി.എം ശൈലജ ദേവി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി അസി. ഡയരക്ടര്‍ എം ഷെല്‍വമണി, എ.ഇ.ഒ കെ.ജെ പോള്‍,

എസ്.എസ്.കെ ഡി.പി.എം വി.ടി ഷീബ, പി ജിജി, പി.ആര്‍ വിനേഷ്, ടി അസീസ്, ജോസഫ് തോമസ്, പ്രജീഷ് കുമാര്‍, രാഘവന്‍, ലിഷ പൊന്നി, എന്‍. ബാബു, പി. ഷൈപു, കെ. ഗോപാലകൃഷ്ണന്‍, ടി.കെ സുധാകരന്‍, എന്‍.പി ഹംസ, എം.ടി വിനോദ്, കല്‍പ്പള്ളി നാരായണന്‍ നമ്പൂതിരി, രാജന്‍ ചാലിയേടത്ത്, എം. കെ. സി അബൂബക്കര്‍ ഹാജി സംസാരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതവും എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40980/the-special-care-center-of-special-care-center-of-service-accement-and-engrient)