---
title: "പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുമായ് പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി"
english_title: "PKS Kozhikode District Committee with Career Guidance Class for Scheduled Caste Students"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40988/pks-kozhikode-district-committee-with-career-guidance-class-for-scheduled-caste-students"
published_at: "2022-05-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e12ad1cf4_00000000  NEW CARD copy.JPG"
keywords: []
---

# പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുമായ് പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി

> **Lead Summary:** ** ബാലുശ്ശേരി:** പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. 14/5/2022. ശനിയാഴ്ച്ച കോഴിക്കോട് കെഎസ്ടിഎ ഹാളില്‍ വെച്ച് രാവിലെ 10 മണിക്കാണ് ക്ലാസ്.

## Article Content

** ബാലുശ്ശേരി:** പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. 14/5/2022. ശനിയാഴ്ച്ച കോഴിക്കോട് കെഎസ്ടിഎ ഹാളില്‍ വെച്ച് രാവിലെ 10 മണിക്കാണ് ക്ലാസ്.

ഭാവിവിദ്യാഭ്യാസവും തൊഴില്‍ ആസൂത്രണവും എന്ന വിഷയത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കോഴിക്കോട് & മാനേജര്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ പേരാമ്പ്ര പി. രാജീവന്‍ ക്ലാസ് എടുക്കുo.

എസ് സി / എസ് ടി ഉന്നതവിദ്യാഭ്യാസം, സര്‍ക്കാര്‍ പിന്തുണയും പദ്ധതികളും എന്ന വിഷയത്തില്‍ കോഴിക്കോട് പട്ടിക ജാതി വികസന ഓഫീസ് സൂപ്രണ്ട് ഹരീഷ് കെയും ക്ലാസ് എടുക്കും.

വിദ്യാഭ്യാസവായ്പ, യോഗ്യതയും മാനദണ്ഡവും എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് എസ്ബിഐ മാനേജര്‍ ക്ലാസ് എടുക്കും. പഠനരീതികളും തയ്യാറെടുപ്പും എന്ന വിഷയത്തില്‍ മോട്ടിവേഷണല്‍ ട്രെയ്‌നര്‍ ഷാജലും ക്ലാസ് എടുക്കുന്നതാണ്.

ബാലുശ്ശേരി ഏരിയ കമ്മിറ്റിയില്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനും ആയി ബന്ധപ്പെടേണ്ട നമ്പറുകള്‍ വിജിലേഷ് -9605424268, രാജന്‍ സി -7907216978 വിദീഷ്( ജിത്തു )9846641716, 9961454509, +91 85479 15101, 99462 52959.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40988/pks-kozhikode-district-committee-with-career-guidance-class-for-scheduled-caste-students)