---
title: "ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് സാങ്കേതിക പഠന ക്ലാസ്"
english_title: "Technical study class for selected pilgrims for this year's Hajj"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41011/technical-study-class-for-selected-pilgrims-for-this-years-hajj"
published_at: "2022-05-05T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273f70d5fa58_00000000  NEW CARD copy.JPG"
keywords: []
---

# ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് സാങ്കേതിക പഠന ക്ലാസ്

> **Lead Summary:**  **ബാലുശ്ശേരി: **ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മെയ് 7 ശനിയാഴ്ച.

## Article Content

 **ബാലുശ്ശേരി: **ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മെയ് 7 ശനിയാഴ്ച.

രാവിലെ 9 മണിക്ക് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും. വിവിധ സെഷനുകളായി നടക്കുന്ന ക്ലാസുകള്‍ക്ക് ഹജ്ജ് ട്രൈനര്‍മാര്‍ നേതൃത്വം നല്‍കും.

ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരും 1 മുതല്‍ 500 വരെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുമാണ് ഉള്ളിയേരിയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കേണ്ടത്.

ഹാജിമാര്‍ രാവിലെ 8.30 ന് തന്നെയെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മണ്ഡലം ട്രൈനര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 86065 86268 എന്ന നമ്പറില്‍ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41011/technical-study-class-for-selected-pilgrims-for-this-years-hajj)