---
title: "പീഡന കേസ് പ്രതിയെ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ"
english_title: "DYFI protests against acceptance of accused in torture case aka"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/4102/dyfi-protests-against-acceptance-of-accused-in-torture-case-aka"
published_at: "2021-10-08T10:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/615fd542b1614_WATERMARK.JPG"
keywords: []
---

# പീഡന കേസ് പ്രതിയെ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

> **Lead Summary:** ഉള്ളിയേരി: ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ വെച്ച് ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ടയഡ് അദ്ധ്യാപകനെ ബിജെപിയിലേക്ക് സ്വീകരിച്ച സംസ്ഥാനാദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

ഉള്ളിയേരി: ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ വെച്ച് ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ടയഡ് അദ്ധ്യാപകനെ ബിജെപിയിലേക്ക് സ്വീകരിച്ച സംസ്ഥാനാദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഇയാള്‍ക്കെതിരെ ജോലിക്കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് മാസക്കാലം ഒളിവിലായിരുന്ന ഇയാള്‍ക്ക് ഈയിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത.്

തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം നേതാക്കളെ സമീപിച്ചിരുന്നെങ്കിലും ഈ വിഷയത്തില്‍ ഇരയുടെ കുടുംബത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു. പിന്നീടാണ് ഇദ്ദേഹം ബിജെപി നേത്യത്വത്തെ സമീപിച്ചത് എന്നാല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ ഇദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പിക്കുമെന്നും. ഇരയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

സമാപന യോഗം സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.എസ.് അതുല്‍ അധ്യക്ഷത വഹിച്ചു. കെ.എം. ബിനീഷ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍, ആര്‍.കെ. ഫെബിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/4102/dyfi-protests-against-acceptance-of-accused-in-torture-case-aka)