---
title: "വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക ; വി.പി. സ്മിത "
english_title: "Confront hate propaganda with brotherhood; VP Smitha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41123/confront-hate-propaganda-with-brotherhood-vp-smitha"
published_at: "2022-05-06T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274e2f77967d_EID2.JPG"
keywords: []
---

# വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക ; വി.പി. സ്മിത 

> **Lead Summary:** **മുക്കം** : വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക, മനുഷ്യ സ്‌നേഹം വര്‍ധിപ്പിക്കുന്ന കൂട്ടായ്മകള്‍ അധികരിപ്പിക്കണമെന്നും കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത.

## Article Content

**മുക്കം** : വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക, മനുഷ്യ സ്‌നേഹം വര്‍ധിപ്പിക്കുന്ന കൂട്ടായ്മകള്‍ അധികരിപ്പിക്കണമെന്നും കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത.

ജമാഅത്തെ ഇസ്ലാമി നോര്‍ത്ത് കാരശേരി ഘടകം സംഘടിപ്പിച്ച ഈദ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശാക്കിര്‍ ഈദ് സന്ദേശം നല്‍കി. എം.സി. സുബ്ഹാന്‍ ബാബു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഷാഹിന, സാംസ്‌കാരിക പ്രവര്‍ത്തകരായ റീന പ്രകാശ്, ദാമോദരന്‍ കോഴഞ്ചേരി, നടുക്കണ്ടി അബൂബക്കര്‍, റിന്‍സി ജോണ്‍സണ്‍, എ.കെ. സിദ്ധീഖ്, പി.കെ. ശംസുദ്ധീന്‍, പി.വി. യൂസുഫ്, പ്രീത കുമാരി എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ സമ്മാനാര്‍ഹരായ ജസീനമുണ്ടയോട്ട്, എ. സുലൈഖ, കെ.കെ. സുഹ്‌റ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41123/confront-hate-propaganda-with-brotherhood-vp-smitha)