---
title: "തോരായിക്കടവ് പാലം നിര്‍മാണം; ടെണ്ടര്‍ തുറന്നു "
english_title: "Construction of Toraikkadavu bridge; Tender opened"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41172/construction-of-toraikkadavu-bridge-tender-opened"
published_at: "2022-05-06T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62752eebacffd_00000000  NEW CARD copy.JPG"
keywords: []
---

# തോരായിക്കടവ് പാലം നിര്‍മാണം; ടെണ്ടര്‍ തുറന്നു 

> **Lead Summary:** **ബാലുശ്ശേരി:** കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. വളരെക്കാലമായുള്ള പൊതു ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് ഇതോടെ സാധ്യമാവാന്‍ പോവുന്നത്.

## Article Content

**ബാലുശ്ശേരി:** കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. വളരെക്കാലമായുള്ള പൊതു ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് ഇതോടെ സാധ്യമാവാന്‍ പോവുന്നത്.

കിഫ്ബിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് ടെണ്ടര്‍ ലഭിച്ചിട്ടുള്ളത്. ടെണ്ടര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ സൊസൈറ്റി രേഖപ്പെടുത്തിയ നിരക്കാണ് കുറവായി വരുന്നത്.

ടെണ്ടര്‍ അപ്രൂവല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാലുടന്‍. സൊസൈറ്റി കരാറിലൊപ്പു വെക്കുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41172/construction-of-toraikkadavu-bridge-tender-opened)