---
title: "അപ്‌നാ-ഘര്‍ കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു "
english_title: "Dedicated to guest workers at Apna-ghar Kinaloor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41188/dedicated-to-guest-workers-at-apna-ghar-kinaloor"
published_at: "2022-05-06T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62753a1fcbd5b_00000000  NEW CARD copy.JPG"
keywords: []
---

# അപ്‌നാ-ഘര്‍ കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി പണി കഴിപ്പിച്ച അപ്നാ - ഘര്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കിനാലൂര്‍ വ്യവസായ കേന്ദ്രത്തില്‍ ഒരുങ്ങുന്ന ഈ താമസകേന്ദ്രം ആദ്യ ഘട്ടത്തില്‍ 500 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കുക.

## Article Content

**ബാലുശ്ശേരി:** കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി പണി കഴിപ്പിച്ച അപ്നാ - ഘര്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കിനാലൂര്‍ വ്യവസായ കേന്ദ്രത്തില്‍ ഒരുങ്ങുന്ന ഈ താമസകേന്ദ്രം ആദ്യ ഘട്ടത്തില്‍ 500 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കുക.

വ്യവസായ വകുപ്പില്‍ നിന്നും വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് തൊഴില്‍ നൈപുണ്യ വകുപ്പാണ് കെട്ടിട നിര്‍മ്മാണം നടത്തിയത്.

മൂന്ന് നിലകളിലായി 520 ബെഡുകള്‍ അടങ്ങിയ ഹോസ്റ്റല്‍ ആണ് അതിഥി തൊഴിലാളികള്‍ക്കായി പണി കഴിപ്പിച്ചത്. ബാലുശ്ശേരി എം എല്‍ എ അഡ്വ. കെ എം സച്ചിന്‍ ദേവ് അധ്യനായി.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ ,മറ്റ് ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41188/dedicated-to-guest-workers-at-apna-ghar-kinaloor)