---
title: "സ്‌നേഹഭവനം താക്കോല്‍ദാനം ചെയ്യ്തു "
english_title: "The Sneha Bhavan built in Paloli was given the keys"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41200/the-sneha-bhavan-built-in-paloli-was-given-the-keys"
published_at: "2022-05-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627547ef5178a_kk.jpg"
keywords: []
---

# സ്‌നേഹഭവനം താക്കോല്‍ദാനം ചെയ്യ്തു 

> **Lead Summary:** **ബാലുശ്ശേരി:** സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായ് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ അസോസിയേഷന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാലോളിയില്‍, പരേതനായ തെക്കും വലത്ത് ഷെരീഫിന്റെ 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിനുവേണ്ടി 12 ലക്ഷം രൂപ മുടക്കി 970 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം ചെയ്യ്തു.

## Article Content

**ബാലുശ്ശേരി:** സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായ് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ അസോസിയേഷന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാലോളിയില്‍, പരേതനായ തെക്കും വലത്ത് ഷെരീഫിന്റെ 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിനുവേണ്ടി 12 ലക്ഷം രൂപ മുടക്കി 970 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം ചെയ്യ്തു.

വീടിന്റെ താക്കോല്‍ദാന കര്‍മ്മം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന്റെ അദ്ധ്യക്ഷനായി.

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ഗൈഡ്‌സ് വിഷന്‍ 2021-26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൗട്ട് ഗൈഡ് ലോക്കല്‍ അസോസിയേഷനുകളിലും നിര്‍ദ്ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ വെച്ചു നല്‍കുന്ന പദ്ധതിയാണ് സ്‌നേഹഭവനം പദ്ധതി.

കേരള സര്‍ക്കാറിന്റെ ഭവന നിര്‍മ്മാണ പദ്ധതിയ്ക്ക് പിന്തുണ നല്‍കി കൊണ്ട് നടപ്പിലാക്കിവരുന്ന ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 200 ല്‍ അധികം വീടുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

ചടങ്ങില്‍ സാമൂഹ്യ-സംസ്‌കാരിക-രാഷ്ട്രീയ പൊതുരംഗത്തെ പ്രമുഖരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41200/the-sneha-bhavan-built-in-paloli-was-given-the-keys)