---
title: "ചെറുവാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി "
english_title: "Chullikaparambu Town Youth League Committee with a football tournament at Cheruvadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41267/chullikaparambu-town-youth-league-committee-with-a-football-tournament-at-cheruvadi"
published_at: "2022-05-07T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276064f525ef_FOOTBALL.jpg"
keywords: []
---

# ചെറുവാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി 

> **Lead Summary:** **ചെറുവാടി** : ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 മുതല്‍ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഫിറോസ് & ഉനൈസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കേരളത്തിലെ യൂത്ത് ഐക്കണ്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും.

## Article Content

**ചെറുവാടി** : ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 മുതല്‍ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഫിറോസ് & ഉനൈസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കേരളത്തിലെ യൂത്ത് ഐക്കണ്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും.

ടൂര്‍ണമെന്റിന് അന്തിമരൂപം രൂപം നല്‍കാന്‍ ചേര്‍ന്ന സംഘാടകസമിതിയുടെയും യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെയും യോഗം കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വൈത്തല അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ശരീഫ് അക്കരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷാബുസ് അഹമ്മദ് പരിപാടികള്‍ വിശദീകരിച്ചു.

വി.പി.എ ജലീല്‍, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് റയീസ് കണ്ടങ്ങല്‍, സെക്രട്ടറി ടി.പി. മന്‍സൂര്‍, കെ.പി. ബഷീര്‍, ടി.പി. ശരീഫ്, പി. റാസിഖ്, വി.കെ. നവാസ്, ഹമാം അലി, കെ. ഫൈസല്‍, എ.പി. സാബിത്ത്, ടി.ടി. ഹമീദ്, യു. അമീന്‍, ശരീഫ് വൈത്തല, കെ.പി. സലാം, കെ.പി. ശറഫുദ്ധീന്‍, കെ.പി. നിയാസ്, ഹവാസ്, വി. മുഹമ്മദ് ഷാഫി, കെ.ടി.എ. അസീസ്, കെ. യൂസുഫ്, ടി.പി. ശംസുദ്ധീന്‍, സി. ഷാഹില്‍ അലി എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ കണ്‍വീനര്‍ കെ.സി. റഷീദ് സ്വാഗതവും കെ. ഫഹദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41267/chullikaparambu-town-youth-league-committee-with-a-football-tournament-at-cheruvadi)