---
title: "കാവുന്തറ എയുപി സ്‌കൂളില്‍ നഴ്‌സറി കുട്ടികള്‍ക്കുവേണ്ടി താലൂക്ക് തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു"
english_title: "Taluk level drawing competition organized for nursery children at Kaunthara AUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41391/taluk-level-drawing-competition-organized-for-nursery-children-at-kaunthara-aup-school"
published_at: "2022-05-07T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62769b776a3e4_00000000  NEW CARD copy.JPG"
keywords: []
---

# കാവുന്തറ എയുപി സ്‌കൂളില്‍ നഴ്‌സറി കുട്ടികള്‍ക്കുവേണ്ടി താലൂക്ക് തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍ **: ശതാബ്ദി ആഘോഷവും കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാവുന്തറ എയുപി സ്‌കൂളില്‍ നഴ്‌സറി കുട്ടികള്‍ക്കുവേണ്ടിയുള്ള താലൂക്ക് തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍ **: ശതാബ്ദി ആഘോഷവും കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാവുന്തറ എയുപി സ്‌കൂളില്‍ നഴ്‌സറി കുട്ടികള്‍ക്കുവേണ്ടിയുള്ള താലൂക്ക് തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

പ്രമുഖ ചിത്രകാരനും കേരള സംസ്ഥാന ബാല സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാര ജേതാവുമായ സചീന്ദ്രന്‍ കാറഡുക്ക ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഭാവനയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് പിഞ്ചു കുഞ്ഞുങ്ങളെ വരകളുടെയും വര്‍ണ്ണങ്ങളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ചിത്രകലയുടെ ബാലപാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി.

കുട്ടികള്‍ക്ക് ചിത്രങ്ങള്‍ വരച്ചു നല്‍കി പരിപാടി വര്‍ണ്ണാഭമാക്കി. ചടങ്ങില്‍ സി.കെ ഷാജി അധ്യക്ഷനായി. അല്‍ത്താഫ്, ശശി, മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സി. ബാലന്‍ , പപ്പന്‍ കാവില്‍ , പി.കെ നാരായണന്‍, ടി. പത്മനാഭന്‍ , ഷിജിന എസ് എന്നിവര്‍ സംസാരിച്ചു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41391/taluk-level-drawing-competition-organized-for-nursery-children-at-kaunthara-aup-school)