---
title: "എസ്പിസി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "SPC organized a holiday camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41398/spc-organized-a-holiday-camp"
published_at: "2022-05-07T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276a5c964ead_00000000  NEW CARD copy.JPG"
keywords: []
---

# എസ്പിസി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** നന്മണ്ട :** ബാലുശ്ശേരി, അത്തോളി, കാക്കൂര്‍ , കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ട് വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റുകള്‍ ചേര്‍ന്ന് കേഡറ്റുകള്‍ക്കായി അവധിക്കാല നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** നന്മണ്ട :** ബാലുശ്ശേരി, അത്തോളി, കാക്കൂര്‍ , കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ട് വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റുകള്‍ ചേര്‍ന്ന് കേഡറ്റുകള്‍ക്കായി അവധിക്കാല നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്യാമ്പ് കോഴിക്കോട് റൂറല്‍ ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുരേഷ് ടി.എം അദ്ധ്യക്ഷനായി.

ചടങ്ങില്‍ പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ നോഡല്‍ ഓഫീസര്‍ യൂസഫ് മുഖ്യാതിഥിയായി . ഹെഡ്മാസ്റ്റര്‍ കെ.അബൂബക്കര്‍ സിദ്ദിഖ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.ഷിബു, ജാഫര്‍സാദിഖ്, നദീറ, രഘുനാഥ്, കെ.രാജന്‍, വെങ്കിട്ടരാമന്‍, രതീഷ് കുമാര്‍, സത്യന്‍ ചാത്തങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പിനോട് അനുബന്ധിച്ച് കേഡറ്റുകളുടെ വ്യത്യസ്തങ്ങളായ അഭിരുചികള്‍ വളര്‍ത്തുന്നതിനായി വിവിധ ക്ലാസ്സുകളും കലാപരിപാടികളും കായിക പരിശീലനങ്ങളും ഉണ്ടായിരുന്നു.

പന്ത്രണ്ട് വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും , സിവില്‍ പോലീസ് ഓഫീസര്‍മാരും രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41398/spc-organized-a-holiday-camp)