---
title: "ബാലസംഘം വേനല്‍ തുമ്പികള്‍ ബാലുശ്ശേരി ഏരിയാ കലാജാഥയ്ക്ക് മെയ് 12ന് നരയംകുളം തണ്ടപ്പുറത്ത്  സ്വീകരണം"
english_title: "Balasangham Summer Trunks Balussery Area Kalajatha Reception on May 12 at Narayankulam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41482/balasangham-summer-trunks-balussery-area-kalajatha-reception-on-may-12-at-narayankulam"
published_at: "2022-05-08T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627785ade7d69_kk.jpg"
keywords: []
---

# ബാലസംഘം വേനല്‍ തുമ്പികള്‍ ബാലുശ്ശേരി ഏരിയാ കലാജാഥയ്ക്ക് മെയ് 12ന് നരയംകുളം തണ്ടപ്പുറത്ത്  സ്വീകരണം

> **Lead Summary:** ** നരയംകുളം:** ബാലസംഘം വേനല്‍ തുമ്പികള്‍ ബാലുശ്ശേരി ഏരിയാ കലാജാഥയ്ക്ക് മെയ് 12ന് നരയംകുളം, തണ്ടപ്പുറത്ത് രാവിലെ 9 മണിക്ക് സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയുടെ അനുബന്ധ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ രചനാ മത്സരങ്ങളും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

## Article Content

** നരയംകുളം:** ബാലസംഘം വേനല്‍ തുമ്പികള്‍ ബാലുശ്ശേരി ഏരിയാ കലാജാഥയ്ക്ക് മെയ് 12ന് നരയംകുളം, തണ്ടപ്പുറത്ത് രാവിലെ 9 മണിക്ക് സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയുടെ അനുബന്ധ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ രചനാ മത്സരങ്ങളും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

ഗ്രാമീണ വായനശാല സെക്രട്ടറിയും റിട്ട പ്രധാനാദ്ധ്യാപകനുമായ എ.കെ. കണാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാലയുടെ പ്രസിഡണ്ടും കലാജാഥ സ്വാഗത സംഘം പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ രാജന്‍ നരയംകുളം സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഷൈജു അരയം മാടന്‍ അദ്ധ്യക്ഷനായി.

പി.എം.ബാലന്‍, സ്വാഗതസംഘം കണ്‍വീനര്‍ എം.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ബാലന്‍, ഭഗത്, അജയ് വിഷ്ണു .നിയാ ലക്ഷ്മി എന്നിവരുടെ ചിത്രപ്രദര്‍ശനം പരിപാടിയ്ക്ക് മിഴിവേകി.

എന്‍.പി രന്‍ജിത്ത്, ആയാട്ട് ബിജു, ലിനീഷ് നരയംകുളം, മധുസുദനന്‍ ചെറുക്കാട്, കുഞ്ഞനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41482/balasangham-summer-trunks-balussery-area-kalajatha-reception-on-may-12-at-narayankulam)