---
title: "താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക്: അപകടക്കെണിയായി മാറിയ കുഴി നികത്തി ട്രാഫിക് പോലീസ്"
english_title: "Traffic jam in Thamarassery town: The traffic police filled the pit which became a danger trap"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41488/traffic-jam-in-thamarassery-town-the-traffic-police-filled-the-pit-which-became-a-danger-trap"
published_at: "2022-05-08T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62779188640b7_kk.jpg"
keywords: []
---

# താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക്: അപകടക്കെണിയായി മാറിയ കുഴി നികത്തി ട്രാഫിക് പോലീസ്

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി ടൗണില്‍ അപകടക്കെണിയായി മാറിയ വലിയ കുഴി ഒടുവില്‍ ട്രാഫിക് പോലീസ് നികത്തി. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ല്‍ താമരശ്ശേരി ടൗണിലെ ജില്ലാ റൂറല്‍ ട്രഷറിക്കും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിനും മുന്നിലായിരുന്നു റോഡില്‍ അപകടമായി വന്‍ ഗര്‍ത്തം രൂപപ്പെട്ടത്.

## Article Content

താമരശ്ശേരി: താമരശ്ശേരി ടൗണില്‍ അപകടക്കെണിയായി മാറിയ വലിയ കുഴി ഒടുവില്‍ ട്രാഫിക് പോലീസ് നികത്തി. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ല്‍ താമരശ്ശേരി ടൗണിലെ ജില്ലാ റൂറല്‍ ട്രഷറിക്കും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിനും മുന്നിലായിരുന്നു റോഡില്‍ അപകടമായി വന്‍ ഗര്‍ത്തം രൂപപ്പെട്ടത്.

കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി റോഡ് റീ ടാറിങ് നടത്തിയില്ല. ഇവിടെയാണ് മുന്‍കാലങ്ങളിലെ ചെറിയ കുഴി വാഹനങ്ങള്‍ സഞ്ചരിച്ചതോടെ വലിയ കുഴിയായി മാറിയത്. ഇരുചക്രവാഹനം പലതവണ കുഴിയില്‍ വീണു.

റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ വേഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ താമരശ്ശേരി ടൗണില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.

ദേശീയപാത അതോറിറ്റിക്കും റോഡ് നിര്‍മാണ കരാറുകാരോടും നിരവധി തവണ പരാതി നല്‍കിയിട്ടും റോഡിലെ കുഴികള്‍ നികത്താത്തതിനെ തുടര്‍ന്ന് താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ സേനാംഗങ്ങള്‍ രംഗത്തെത്തി.

ക്വാറി മാലിന്യം ഇറക്കി യൂണിഫോമിട്ട പോലീസുകാര്‍ തന്നെയാണ് റോഡിലെ കുഴികള്‍ നികത്തി ഗതാഗതം സുഖമമാക്കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41488/traffic-jam-in-thamarassery-town-the-traffic-police-filled-the-pit-which-became-a-danger-trap)