---
title: "ബാലുശ്ശേരിയില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് 11 ന് "
english_title: "Ombudsman sitting in Balussery on 11th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41518/ombudsman-sitting-in-balussery-on-11th"
published_at: "2022-05-08T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277c385431c8_00000000  NEW CARD copy.JPG"
keywords: []
---

# ബാലുശ്ശേരിയില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് 11 ന് 

> **Lead Summary:** **ബാലുശ്ശേരി: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മെയ് 11 ന് കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ്.

## Article Content

**ബാലുശ്ശേരി: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മെയ് 11 ന് കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ചാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നത്. രാവിലെ 11 മണി മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41518/ombudsman-sitting-in-balussery-on-11th)