---
title: "സന്തോഷ് ട്രോഫി ജേതാവ് പി.എന്‍ നൗഫലിന് സ്വീകരണം നല്‍കി"
english_title: "Santosh Trophy winner PN Noufal was given a reception"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41522/santosh-trophy-winner-pn-noufal-was-given-a-reception"
published_at: "2022-05-08T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277d07939ef7_kk.jpg"
keywords: []
---

# സന്തോഷ് ട്രോഫി ജേതാവ് പി.എന്‍ നൗഫലിന് സ്വീകരണം നല്‍കി

> **Lead Summary:** ** തിരുവമ്പാടി :** സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളാ ടീമിനായി ബൂട്ടണിഞ്ഞ് സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ കേരള ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ ചെയ്ത പി.എന്‍ നൗഫലിന് ജന്മനാട്ടില്‍ സ്വീകരണം. ഗ്രാമ പഞ്ചായത്തിന്റെയും കോസ്‌മോസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണം നല്‍കിയത്.

## Article Content

** തിരുവമ്പാടി :** സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളാ ടീമിനായി ബൂട്ടണിഞ്ഞ് സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ കേരള ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ ചെയ്ത പി.എന്‍ നൗഫലിന് ജന്മനാട്ടില്‍ സ്വീകരണം. ഗ്രാമ പഞ്ചായത്തിന്റെയും കോസ്‌മോസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണം നല്‍കിയത്.

യു.സി മുക്ക് ജംഗ്ഷനില്‍ തിരുവമ്പാടി ടൗണിലേക്ക് ബാന്റ് മേളങ്ങളുടെ അകമ്പടിയില്‍ തുറന്ന വാഹനത്തില്‍ നൗഫലിനെ ആനയിച്ചു. തുടര്‍ന്ന് ബസ്സ്റ്റാന്റ് സ്റ്റേജില്‍ വെച്ച് സ്വീകരണ സംഗമവും നടന്നു.

ചടങ്ങ് ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍, ലിസി മാളിയേക്കല്‍, റംല ചോലക്കല്‍ ബോസ് ജേക്കബ്, ജോളി ജോസഫ്, ബാബു പൈക്കാട്ടില്‍, പി.ടി. അഗസ്റ്റില്‍ , ഷൗക്കത്തലി കൊല്ലളത്തില്‍, മുഹമ്മദലി, നിയാസ് ഖാന്‍, കെ.എം ഫ്രാന്‍സിസ്, പി.എന്‍ നൗഫല്‍, നിയാസ് പുള്ളിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41522/santosh-trophy-winner-pn-noufal-was-given-a-reception)