---
title: "പേരാമ്പ്രയില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം : ഡിവൈഎഫ്‌ഐ "
english_title: "Strict action should be taken against those who tried to stop the sale of beef in Perambrar: DYFI"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41598/strict-action-should-be-taken-against-those-who-tried-to-stop-the-sale-of-beef-in-perambrar-dyfi"
published_at: "2022-05-09T10:30:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6278a31f89634_BADUSHA1.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം : ഡിവൈഎഫ്‌ഐ 

> **Lead Summary:** **ബാലുശ്ശേരി** : ദീര്‍ഘകാലമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനമായ ബാദുഷാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ.

## Article Content

**ബാലുശ്ശേരി** : ദീര്‍ഘകാലമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനമായ ബാദുഷാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ.

ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയും, 'ഹലാല്‍ ബീഫ് വില്‍ക്കുന്നോടാ' എന്നാക്രോശിച്ച് സ്ഥാപനത്തിലെ ജീവനക്കാരെ കടന്നാക്രമിക്കുകയും സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തത്.

ഇതേ സമയം ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി പുറത്ത് സംഘടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചാലിക്കരയിലെ സബ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ മുസ്ലിം നാമധാരികളാണോ എന്നന്വേഷിച്ചു മോശമായി പെരുമാറുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

നമ്മുടെ നാടിന്റെ സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41598/strict-action-should-be-taken-against-those-who-tried-to-stop-the-sale-of-beef-in-perambrar-dyfi)