---
title: "പേരാമ്പ്രയില്‍ ബീഫിന്റെ പേരില്‍ ആക്രമണം : പ്രതിഷേധം ശക്തം "
english_title: "Beef attack in Perambra: Protest strong"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41662/beef-attack-in-perambra-protest-strong"
published_at: "2022-05-09T13:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6278d04cd40ca_BADUSHA2.jpg"
keywords: []
---

# പേരാമ്പ്രയില്‍ ബീഫിന്റെ പേരില്‍ ആക്രമണം : പ്രതിഷേധം ശക്തം 

> **Lead Summary:** **പേരാമ്പ്ര** : ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്ര ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.

## Article Content

**പേരാമ്പ്ര** : ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്ര ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.

വ്യാപാരി വ്യവസായി സമിതി, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

നാടിന്റെ സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41662/beef-attack-in-perambra-protest-strong)