---
title: "പഠനനേട്ടങ്ങള്‍ക്കൊപ്പം സ്‌നേഹസംഗമവുമായി കുട്ടികളുടെ പഠന ഗ്രൂപ്പ് "
english_title: "Children's learning group with love encounters with learning achievements"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41673/childrens-learning-group-with-love-encounters-with-learning-achievements"
published_at: "2022-05-09T14:29:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6278d8cc60573_GROUP1.JPG"
keywords: []
---

# പഠനനേട്ടങ്ങള്‍ക്കൊപ്പം സ്‌നേഹസംഗമവുമായി കുട്ടികളുടെ പഠന ഗ്രൂപ്പ് 

> **Lead Summary:** **കൊയിലാണ്ടി** : ഓണ്‍ലൈന്‍ എല്‍എസ്എസിന്റെ പഠന ഗ്രൂപ്പായ കുട്ടി കൂട്ടത്തിന്റെ രണ്ടാമത്‌ സ്‌നേഹസംഗമം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി** : ഓണ്‍ലൈന്‍ എല്‍എസ്എസിന്റെ പഠന ഗ്രൂപ്പായ കുട്ടി കൂട്ടത്തിന്റെ രണ്ടാമത്‌ സ്‌നേഹസംഗമം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ പ്രദീപ് ബാലന്‍ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാര്‍ത്ഥികളുടെ വിവിധ നേട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് ശേഷം കുട്ടികള്‍ കാപ്പാട് കടപ്പുറം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41673/childrens-learning-group-with-love-encounters-with-learning-achievements)