---
title: "ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് വീരഞ്ചേരി എല്‍.പി സ്‌കൂളില്‍ തുടക്കമായി "
english_title: "The centenary celebrations started at Veerancheri LP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41687/the-centenary-celebrations-started-at-veerancheri-lp-school"
published_at: "2022-05-09T15:35:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6278e84652434_GROUP2.jpg"
keywords: []
---

# ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് വീരഞ്ചേരി എല്‍.പി സ്‌കൂളില്‍ തുടക്കമായി 

> **Lead Summary:** **കൊയിലാണ്ടി** : വീരവേഞ്ചേരി എല്‍.പി. സ്‌കൂളില്‍ നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

## Article Content

**കൊയിലാണ്ടി** : വീരവേഞ്ചേരി എല്‍.പി. സ്‌കൂളില്‍ നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, ഡിഇഒ ഒ.കെ. വാസു, കെ. ജീവാനന്ദന്‍, ടി.കെ. ഭാസ്‌കരന്‍, പ്രധാനാധ്യാപിക ഗീത കെ. കുതിരോടി, ജിനേഷ് പുതിയോട്ടില്‍, വി.കെ. രവീന്ദ്രന്‍, പി. ഗോവിന്ദന്‍, കെ. വിജയരാഘവന്‍, എന്‍. ശ്രീധരന്‍, രൂപേഷ് കൂടത്തില്‍, ഒ. രാഘവന്‍, എം.കെ. രാമചന്ദ്രന്‍, റഫീഖ് ഇയ്യത്തുകുനി, യു. ശ്രീധരന്‍, എം. ചന്ദ്രന്‍ നായര്‍, സജി കുമാര്‍ ഒതേയോത്ത്, പി.എം. ബുഷ്റ, ടി.കെ. സുജാത എന്നിവര്‍ സംസാരിച്ചു.

കലാപരിപാടികള്‍, അനുമോദന സദസ് തുടങ്ങിയവ നടന്നു. ആഘോഷ പരിപാടികള്‍ നവംബര്‍ വരെ നീണ്ടു നില്‍ക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41687/the-centenary-celebrations-started-at-veerancheri-lp-school)