---
title: "തെളിനീരൊഴുകും നവകേരളം കാമ്പയിനുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് "
english_title: "Kattipara Grama Panchayat for fresh water flow and Navakeralam campaign"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41698/kattipara-grama-panchayat-for-fresh-water-flow-and-navakeralam-campaign"
published_at: "2022-05-09T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278fbb2ce4f4_CLEAN1.JPG"
keywords: []
---

# തെളിനീരൊഴുകും നവകേരളം കാമ്പയിനുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **താമരശ്ശേരി** : സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്.

## Article Content

**താമരശ്ശേരി** : സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്.

അമ്പായത്തോട് പുല്ലുമലയില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബീ രവീന്ദ്രന്‍, ഏ.കെ. അബൂബക്കര്‍ കുട്ടി, പ്രേംജി ജെയിംസ്, സുരജ, സൈനബ നാസര്‍, ഏ.വി. ലോഹിതാക്ഷന്‍, ഹാരിസ് അമ്പായത്തോട്, കെ.സി. ബഷീര്‍, കെ.ആര്‍. രാജന്‍, കെ.കെ. അപ്പുകുട്ടി, ഏ.ടി. ദാവൂദ്, കെ.ആര്‍. ബിജു, ഇ.കെ. സക്കരിയ, എം.കെ. സുജാത, ഷൈനി ശ്രീനിവാസന്‍, ജയശ്രീ, തൊഴിലുറപ്പ്‌തൊഴിലാളികള്‍, വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ തോട് ശുചീകരണത്തിന് നേതൃത്വം നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഹിം സ്വാഗതവും ഗ്രാമപഞ്ചായത്തംഗം സീനസുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41698/kattipara-grama-panchayat-for-fresh-water-flow-and-navakeralam-campaign)