---
title: "ഷാഹിനയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ "
english_title: "Charity activists to shed tears for Shahina and family"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41706/charity-activists-to-shed-tears-for-shahina-and-family"
published_at: "2022-05-09T17:20:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6279017c2af26_HOME2.JPG"
keywords: []
---

# ഷാഹിനയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ 

> **Lead Summary:** **നടുവണ്ണൂര്‍** : കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം ചാരിറ്റി പ്രവര്‍ത്തകര്‍ പ്രദേശവാസികളുടെ സഹായത്തോടെ കാവില്‍ ചെമ്മലപ്പുറം വിധവയായ ചാത്തോത്ത് ഷാഹിനക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം ചാരിറ്റി പ്രവര്‍ത്തകര്‍ നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍** : കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം ചാരിറ്റി പ്രവര്‍ത്തകര്‍ പ്രദേശവാസികളുടെ സഹായത്തോടെ കാവില്‍ ചെമ്മലപ്പുറം വിധവയായ ചാത്തോത്ത് ഷാഹിനക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം ചാരിറ്റി പ്രവര്‍ത്തകര്‍ നിര്‍വ്വഹിച്ചു.

ചാരിറ്റി ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഷാജിഫ് അധ്യക്ഷത വഹിച്ചു.

ഷഫീഖ് പൈങ്ങാറ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ അഡ്വ. മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ട്രഷറര്‍ ടി.കെ. നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സക്കീര്‍, ഇ.കെ. അഹമദ് മൗലവി, അമ്മത് മാണിക്കോത്ത് മീത്തല്‍, സമീര്‍ എരോത്ത്, അബ്ദുള്ള കേയക്കണ്ടി, ഇബ്‌നു കാളിയത്ത്, ഖദീജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41706/charity-activists-to-shed-tears-for-shahina-and-family)