---
title: "തെളിനീരൊഴുകും നവകേരളം ആയഞ്ചേരിയില്‍ ക്യാമ്പയിന് തുടക്കമായി "
english_title: "The campaign started in Ayancherry, Navakeralam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41715/the-campaign-started-in-ayancherry-navakeralam"
published_at: "2022-05-09T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62791ee7b6c8a_00000000  NEW CARD copy.JPG"
keywords: []
---

# തെളിനീരൊഴുകും നവകേരളം ആയഞ്ചേരിയില്‍ ക്യാമ്പയിന് തുടക്കമായി 

> **Lead Summary:**  **ആയഞ്ചേരി:** ജല മാലിന്യ സംസ്‌കരണ മേഖലയില്‍ പുതിയ കാല്‍വെപ്പാകുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ ആയഞ്ചേരി പഞ്ചായത്ത് തലത്തില്‍ തുടക്കമായി. ഉദ്ഘാടനം പെരുവച്ചേരിനടയില്‍ തോടിന്റെ നീരൊഴുക്ക് സുഗമമാക്കി പ്രസിഡണ്ട് കാട്ടില്‍ മൊയ്തു നിര്‍വഹിച്ചു.

## Article Content

 **ആയഞ്ചേരി:** ജല മാലിന്യ സംസ്‌കരണ മേഖലയില്‍ പുതിയ കാല്‍വെപ്പാകുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ ആയഞ്ചേരി പഞ്ചായത്ത് തലത്തില്‍ തുടക്കമായി. ഉദ്ഘാടനം പെരുവച്ചേരിനടയില്‍ തോടിന്റെ നീരൊഴുക്ക് സുഗമമാക്കി പ്രസിഡണ്ട് കാട്ടില്‍ മൊയ്തു നിര്‍വഹിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകള്‍ കണ്ടെത്താനായി ജലാശയത്തിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജല നടത്തം സംഘടിപ്പിക്കും. പിന്നീട് വാര്‍ഡുതലത്തില്‍ വിളിച്ചുചേര്‍ക്കുന്ന പ്രത്യേക ജനകീയ ജല സഭയില്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടക്കും.

അതുവഴി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്നായി നാട് കൈകോര്‍ക്കുന്നതാണ് ക്യാമ്പയിനിന്റെ ഉദ്ദേശം. പരിപാടിയില്‍ വൈസ് പ്രസിഡണ്ട് കെ.കെ സരള അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് വെള്ളിലാട്ട്, പി എം ലതിക, പഞ്ചായത്തംഗങ്ങളായ എ.ന്‍ അബ്ദുല്‍ഹമീദ്, ടി.കെ ഹാരിസ്, എ. സുരേന്ദ്രന്‍, എം.വി ഷൈബ, സി.എം നജ്മുന്നിസ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹാരിസ് മുറിച്ചാണ്ടി, ടി. ശ്രീധരന്‍, സി വി കുഞ്ഞിരാമന്‍, സി. ഹരിദാസന്‍, കെ.കെ നാരായണന്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ അസി. സെക്രട്ടറി സുനീര്‍ കുമാര്‍, അസി. എന്‍ജിനീയര്‍ എസ്.ആര്‍ ഗോകുല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. സജീവന്‍, കൃഷി ഓഫീസര്‍ പ്രിന്‍സി പ്രിയ, ഹരിതകേരള മിഷന്‍ കണ്‍വീനര്‍ ജി.ആര്‍ രുദ്രപ്രിയ, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ സി. സീനത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41715/the-campaign-started-in-ayancherry-navakeralam)