---
title: "മുസ്‌ലിംയൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ജാഗ്രത റാലിയും യുവജന സംഗമവും 18 ന്"
english_title: "Muslim Youth League Balussery Constituency Committee Awareness Rally and Youth Meeting on 18th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41720/muslim-youth-league-balussery-constituency-committee-awareness-rally-and-youth-meeting-on-18th"
published_at: "2022-05-09T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627929cf7a506_kk.jpg"
keywords: []
---

# മുസ്‌ലിംയൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ജാഗ്രത റാലിയും യുവജന സംഗമവും 18 ന്

> **Lead Summary:**  **ഉള്ളിയേരി : **ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്നീ പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന യുവ ജാഗ്രത റാലി ബാലുശ്ശേരി വട്ടോളി ബസാറില്‍ നടക്കും.

## Article Content

 **ഉള്ളിയേരി : **ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്നീ പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന യുവ ജാഗ്രത റാലി ബാലുശ്ശേരി വട്ടോളി ബസാറില്‍ നടക്കും.

റാലിയോടനുബന്ധിച്ച് യുവജന സംഗമവും നടത്തും. മെയ് 18 മുതല്‍ നടക്കുന്ന മുസ് ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനം വിജയിപ്പിക്കാനും നേതൃസംഗമം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി 15 നകം മുഴുവന്‍ പഞ്ചായത്തുകളിലും പ്രവര്‍ത്തക കണ്‍വന്‍ഷനും വിളിച്ച് ചേര്‍ക്കും. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിത് കോറോത്ത് ഉദ്ഘാടനംചെയ്തു.

പി.എച്ച്. ഷമീര്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, ജില്ല യൂത്ത് ലീഗ് ഭാരവാഹികളായ സി ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍, സിറാജ് ചിറ്റേടത്ത്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സിക്രട്ടറി സി.കെ ഷക്കീര്‍ പൂനത്ത്, ലതീഫ് നടുവണ്ണൂര്‍, തസ്ലി കാവില്‍, ഷഫീഖ് മാമ്പൊയില്‍, ഫസല്‍ കൂനഞ്ചേരി, അലി പുതുശ്ശേരി, പി.എച്ച്. സിറാജ് ,അജ്മല്‍ കൂനഞ്ചേരി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഭാരവാഹികളായ പി.എം സുബീര്‍, ഫൈസല്‍ നാറാത്ത്, ഷമീര്‍ കണ്ണങ്കോട്, ഉമര്‍ ബിന്‍ ഖാലിദ്, ഫൈസല്‍ എറോത്ത്, ആദില്‍ അത്തോളി, സുഹാജ് നടുവണ്ണൂര്‍, അര്‍ഷാദ് കാവില്‍, അജ്‌നാസ് കായണ്ണ, സവാദ് പൂനത്ത്, ഇഖ്ബാല്‍ കൂരാച്ചുണ്ട്, എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41720/muslim-youth-league-balussery-constituency-committee-awareness-rally-and-youth-meeting-on-18th)