---
title: "കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒപ്പം പാലിയേറ്റീവ് സംഗമം നടത്തി"
english_title: "Karassery Grama Panchayat held a palliative meeting with him"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41726/karassery-grama-panchayat-held-a-palliative-meeting-with-him"
published_at: "2022-05-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279314095fdf_kk.jpg"
keywords: []
---

# കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒപ്പം പാലിയേറ്റീവ് സംഗമം നടത്തി

> **Lead Summary:**  **മുക്കം**: കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തില്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു.

## Article Content

 **മുക്കം**: കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തില്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു.

പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമമായി മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കലാകാരി സി.എച്ച്.മാരിയത്ത് ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതയുടെ അധ്യക്ഷനായി.

ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സജ്‌ന സ്വാഗതം പറഞ്ഞു. കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇരുന്നൂറോളം കിടപ്പു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും വിവിധ സംഘടനാ വളണ്ടിയര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരുള്‍പ്പെടെയുള്ളവര്‍ ഈ സ്‌നേഹ സംഗമത്തില്‍ പങ്കാളികളായി.

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ടായിരുന്നു. ആശ്വാസ് പാലിയേറ്റീവ് ചെയര്‍മാന്‍ കെ.കെ.ആലി ഹസന്‍ റിച്ചോര്‍ട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് ആമിന എടത്തില്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ശാന്താദേവി മൂത്തേടത്ത്, സത്യന്‍ മുണ്ടയില്‍, ജിജിത പഞ്ചായത്ത് മെമ്പര്‍മാരായ എം.എ. സൗദ, രാജിത മൂത്തേടത്ത്, നടുക്കണ്ടി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41726/karassery-grama-panchayat-held-a-palliative-meeting-with-him)